Friday, April 18, 2008

കഥയില്ലായ്മ - സുനിത ബിജുലാല്‍

“കോളേജില്‍ പഠിക്കുന്ന ഒരു കണ്ണൂര്‍കാരി പെണ്‍കുട്ടിയുടെയും കത്തുണ്ടായിരുന്നു, നഴ്സിങ്ങ് വിദ്യാര്‍ത്ഥിനി സുനിത പി നമ്പ്യാര്‍.

അവളെഴുതി “ഞാന്‍ കാത്തിരിക്കാം”

സുനിത യെ ഞാന്‍ കണ്ടിട്ടില്ല, അക്ഷരങ്ങളിലൂടെ സ്നേഹമായെത്തുന്ന അവളുടെ മുഖമെങ്ങിനെയിരിക്കും ?

ഒരു പരോള്‍കാലത്തു പിടയ്ക്കുന്ന മനസ്സുമായി സുനിതയെ കാണാന്‍ പോയി, ഒരിക്കലും കണാതെ മനസ്സു കൈമാറിയവരുടെ കൂടിക്കാഴ്ച. പക്ഷേ പിന്നില്‍ തടവറ കാത്തിരിക്കുകയാണ്.“

സുനിത പി. നമ്പ്യാര്‍, യരലവ നിങ്ങളെ നമിക്കുന്നു, ലോകത്ത് ഇന്നേവരെ ഉയര്‍ന്നുവന്ന പ്രത്യയശാസ്ത്രത്തേയും വ്യവസ്ഥിതിയേയും നിങ്ങള്‍ തോല്പിച്ചിരിക്കുന്നു, ദൈവത്തെ പോലും.





(കടപ്പാട്: വനിത ഡിസംബര്‍ 1-14, 2007 , ലക്കം 19)

ഏപ്രില്‍ 13 നു കേരള സര്‍ക്കാര്‍ 79 ജീവപര്യന്തം തടവുകാരെയടക്കം 104 തടവുകാരെ മോചിപ്പിച്ച വാര്‍ത്ത എന്നെ ഏറെ സന്തോഷിപ്പിച്ചിരുന്നു. ജയില്‍ മോചിതരാവുന്ന തടവുകാരെ ദൃശ്യമാധ്യമത്തില്‍‍ കണ്ടപ്പോള്‍ എന്റെ കണ്ണുകള്‍ ബിജുലാലിനെ തിരയുകയായിരുന്നു. പതിനഞ്ചു വര്‍ഷം ജയിലഴിക്കുള്ളില്‍ കഴിച്ചു കൂട്ടിയ ബിജുലാലിന്റെ കഥ ‘വനിത‘ ഡിസംബര്‍ 1-14, 2007 ,‘പ്രതിസന്ധിയില്‍ തളാരാതെ’ എന്ന പംക്തിയില്‍ ബി. ശ്രീരേഖ എഴുതിയിരുന്നു.

നിയുക്തമോള്‍ക്കു അവളുടെ അച്ഛനെ തിരിച്ചുകിട്ടിയോ എന്നു യരലവയ്ക്കു തീര്‍ച്ചയില്ല. പക്ഷേ ഈ സഹോദരനെ കുറിച്ചു അറിയാന്‍ യരലവ ആഗ്രഹിക്കുന്നു, ഒരു നദിയോളം കരയാനുള്ള കണ്ണീരുമായി പുസ്തകങ്ങളെയും എഴുത്തിനെയും സ്നേഹിക്കുന്ന ബിജുലാലിനെ ബൂലോകത്തിന്റെ നിഷ്കളങ്കത നിങ്ങള്‍ അറിയിക്കുക.

8 comments:

ബിലാത്തിപട്ടണം / Bilatthipattanam said...

വളരെ വത്യസ്തമായ പോസ്റ്റിനാൽ യരലവ ഇതിനാൽ അൽങ്കരിക്കപ്പെട്ടു..കേട്ടൊ

നരിക്കുന്നൻ said...

സുനിതക്കും ബിജുലാലിയും ആശംസകൾ. ഈ പോസ്റ്റിന് നന്ദി.

യരലവ~yaraLava said...

ബിജുലാലിനെകുറിച്ച് എന്തെങ്കിലും വിവരം അറിയുന്നവര്‍ അറിയിക്കുമല്ലോ.

തൃശൂര്‍കാരന്‍..... said...

ബിജു ലാലിനും, സുനിതക്കും ആശംസകള്‍..ബിജു ലാലിന്റെ തടവ്‌ അവസാനിച്ചു കാണും എന്ന് വിശ്വസിക്കുന്നു, ഇനിയുള്ള ജീവിതത്തില്‍ ഭൂതകാലത്തിന്റെ കരിനിഴലുകള്‍ അവരെ ബാധിക്കാതിരിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു...

താരകൻ said...

ബിജുലാൽ ,കാലമിനിയും പ്രഹരങ്ങളൊന്നും കാത്തു വക്കാതിരിക്കട്ടെ...നന്മകൾനേരുന്നു.

കൊട്ടോട്ടിക്കാരന്‍... said...

ഈ വാര്‍ത്ത ഇന്നാണു വായിച്ചത്. അവസരം തന്ന യരലവയ്ക്ക് നന്ദിപറയുന്നു. ഒപ്പം ബിജുലാലിനും സുനിതയ്ക്കും നല്ലൊരു ജീവിതകാലം ആശംസിയ്ക്കുകയും..

Post a Comment