Saturday, November 14, 2009

starfall.com

കുഞ്ഞുക്കുട്ടികളെ കിതയ്ക്കുന്നത് ചാടിക്കും; ശേഷം ബോറ്ഡില്‍ ' h ' എന്നെഴുതി കുട്ടികളോട് തങ്ങളുടെ കിതപ്പിന്റെ സ്വരമാണിതെന്നു പഠിപ്പിക്കുന്ന പഠന രീതി. കുഞ്ഞുനാളില്‍ തന്നെ ഒരക്ഷരത്തെ അതിന്റെ പൂര്‍ണ്ണ സ്ഫുടതയോടെ മനസ്സിലും നാവിന്‍ തുമ്പത്തും പതിയുക ഒരു വലിയ ഭാഗ്യമാണത്.

കാക്കേ, കാക്കേ കൂടെവിടെ......
എച്ചൈ ജെകെ എലമനപ്പീ... ഈ ഈണത്തിലാ നാലാം ക്ലാസ്സില്‍ നിന്നും ഇംഗ്ലീഷ് അക്ഷരങ്ങള്‍ ഞാന്‍ പരിചയിച്ചത്, ഇന്നും ഇതേ ഈണത്തിലും താളത്തിലും കുഞ്ഞുകുട്ടികള്‍ക്ക് പാടി പഠിപ്പിക്കുന്നത് കേള്‍ക്കുമ്പോള്‍ കുഞ്ഞുങ്ങളുടെ നിസ്സഹായാവസ്ഥയില്‍ സഹതാപം തോന്നും.

ശബ്ദങ്ങളെ കേള്‍ക്കുന്നപോലെ അനുകരിച്ചും അറിഞ്ഞുവെച്ചുമാണ് കുഞ്ഞുങ്ങള്‍ സംസാരിക്കാന്‍ പഠിക്കുന്നത്, കുഞ്ഞുന്നാളിലേ വ്യക്തതയോടെ അക്ഷരങ്ങള്‍ കേട്ടുപഠിച്ചെങ്കില്‍ നല്ല ആത്മവിശ്വാസത്തോടെ ഭാഷ സംസാരിക്കാന്‍ കഴിയും.

ഇംഗ്ലീഷ് അക്ഷരങ്ങളും, അക്കങ്ങളും, വാക്കുകളും തന്നെതന്നെ പഠിച്ചെടുക്കാന്‍ കുഞ്ഞുകുട്ടികളെ സഹായിക്കുന്ന ഒരു സൈറ്റാണ് starfall.com

വ്യക്തതയുള്ള ഒരു സ്പീക്കറും കുഞ്ഞുകണ്ണുകള്‍ക്ക് ആയാസമാവാത്ത രീതിയില്‍ മോണിറ്ററും സെറ്റ്-അപ് ചെയ്യാന്‍ ശ്രദ്ധിക്കുക. ‍ പിന്നെ കുട്ടികള്‍ ഗെയിം-കാര്‍ട്ടൂണ്‍- സൈറ്റുകളിലേക്ക് വഴിതെറ്റിപ്പോവാനിടയുണ്ട്; കുട്ടികളുടെ കണ്ണുകളില്‍ എന്നും ഒരു കണ്ണ് വേണേ....


http://www.fisher-price.com/fp.aspx?st=30&e=gameslanding&mcat=game_infant,game_toddler,game_preschool&site=us









Tips: EGO is defined as UNDUE ASSERTION of oneself due to :

1. POSITION
2. MONETARY STATUS
3. RELATIONSHIP

YOU ARE RECOGNISED ONLY BY YOUR CHARACTER, CONDUCT, EFFICIENCY AND CONCERN FOR OTHERS.


* * *
Tea/Coffee more than 2 or 3 cups per day is considered as excess.
Excess Tea / Coffee can cause : Acidity, Duodental Ulcer, loss of appetite due to sluggish liverdisrupts dietary schedule and also can cause missed heart beats.



Friday, April 18, 2008

കഥയില്ലായ്മ - സുനിത ബിജുലാല്‍

“കോളേജില്‍ പഠിക്കുന്ന ഒരു കണ്ണൂര്‍കാരി പെണ്‍കുട്ടിയുടെയും കത്തുണ്ടായിരുന്നു, നഴ്സിങ്ങ് വിദ്യാര്‍ത്ഥിനി സുനിത പി നമ്പ്യാര്‍.

അവളെഴുതി “ഞാന്‍ കാത്തിരിക്കാം”

സുനിത യെ ഞാന്‍ കണ്ടിട്ടില്ല, അക്ഷരങ്ങളിലൂടെ സ്നേഹമായെത്തുന്ന അവളുടെ മുഖമെങ്ങിനെയിരിക്കും ?

ഒരു പരോള്‍കാലത്തു പിടയ്ക്കുന്ന മനസ്സുമായി സുനിതയെ കാണാന്‍ പോയി, ഒരിക്കലും കണാതെ മനസ്സു കൈമാറിയവരുടെ കൂടിക്കാഴ്ച. പക്ഷേ പിന്നില്‍ തടവറ കാത്തിരിക്കുകയാണ്.“

സുനിത പി. നമ്പ്യാര്‍, യരലവ നിങ്ങളെ നമിക്കുന്നു, ലോകത്ത് ഇന്നേവരെ ഉയര്‍ന്നുവന്ന പ്രത്യയശാസ്ത്രത്തേയും വ്യവസ്ഥിതിയേയും നിങ്ങള്‍ തോല്പിച്ചിരിക്കുന്നു, ദൈവത്തെ പോലും.





(കടപ്പാട്: വനിത ഡിസംബര്‍ 1-14, 2007 , ലക്കം 19)

ഏപ്രില്‍ 13 നു കേരള സര്‍ക്കാര്‍ 79 ജീവപര്യന്തം തടവുകാരെയടക്കം 104 തടവുകാരെ മോചിപ്പിച്ച വാര്‍ത്ത എന്നെ ഏറെ സന്തോഷിപ്പിച്ചിരുന്നു. ജയില്‍ മോചിതരാവുന്ന തടവുകാരെ ദൃശ്യമാധ്യമത്തില്‍‍ കണ്ടപ്പോള്‍ എന്റെ കണ്ണുകള്‍ ബിജുലാലിനെ തിരയുകയായിരുന്നു. പതിനഞ്ചു വര്‍ഷം ജയിലഴിക്കുള്ളില്‍ കഴിച്ചു കൂട്ടിയ ബിജുലാലിന്റെ കഥ ‘വനിത‘ ഡിസംബര്‍ 1-14, 2007 ,‘പ്രതിസന്ധിയില്‍ തളാരാതെ’ എന്ന പംക്തിയില്‍ ബി. ശ്രീരേഖ എഴുതിയിരുന്നു.

നിയുക്തമോള്‍ക്കു അവളുടെ അച്ഛനെ തിരിച്ചുകിട്ടിയോ എന്നു യരലവയ്ക്കു തീര്‍ച്ചയില്ല. പക്ഷേ ഈ സഹോദരനെ കുറിച്ചു അറിയാന്‍ യരലവ ആഗ്രഹിക്കുന്നു, ഒരു നദിയോളം കരയാനുള്ള കണ്ണീരുമായി പുസ്തകങ്ങളെയും എഴുത്തിനെയും സ്നേഹിക്കുന്ന ബിജുലാലിനെ ബൂലോകത്തിന്റെ നിഷ്കളങ്കത നിങ്ങള്‍ അറിയിക്കുക.